Sarva Dharma Samabhavana

പ്രിയ സുഹൃത്തേ, ഇന്ന് നമ്മുടെ ജനജീവിതം കടന്നു പോയ്കൊണ്ടിരിക്കുന്ന പ്രതിസന്ധികൾ കാണുമ്പോൾ ഇന്ത്യ അതിന്റെ ചരിത്രത്തിലേ ഏറ്റവും സങ്കീർണ്ണമായ ഒരവസ്ഥയിലൂടെയാണ്, ധാർമ്മികവും രാഷ്ട്രീയവും സാമ്പത്തികവുമായ സമ്പൂർണമായ തകർച്ചയിലൂടെയാണ് കടന്നു പോവുന്നതെന്ന് മനസ്സിലാക്കാൻ പ്രയാസമില്ല. ബ്രിട്ടീഷുകാരുടെ വിഘടന രീതികളിൽ നിന്നും ജനവിരുദ്ധ സമീപനങ്ങളിൽ നിന്നും ഊർജ്ജം ഉൾകൊണ്ട ഒരു രാഷ്ട്രീയത്തെയാണ് സംഘപരിവാർ ശക്തികൾ ഇന്ത്യയിൽ ഇന്ന് മുന്നോട്ടു കൊണ്ട് പോകുവാൻ ശ്രമിക്കുന്നതെന്ന് ഞങ്ങൾ കരുതുന്നു. അവരുടെ വെറുപ്പിന്റെ രാഷ്ട്രീയവും അതിനെ സ്വീകരിക്കുന്ന ഭരണനേതൃത്വവും ഇനിയും ഇനിയും ഒരുപാടു ദുരന്തങ്ങൾ ഈ രാജ്യത്തു സൃഷ്ട്ടിക്കും.

കൊളോണിയൽ ശക്തികൾ തുടക്കം കുറിച്ച ഈ ജനവിരുദ്ധ പ്രവർത്തനങ്ങൾക്കും സംഘപരിവാർ ശക്തികൾ ഏറ്റെടുത്ത അതിന്റെ രാഷ്ട്രീയ പ്രവണതകൾക്കും എതിരെ നിലകൊണ്ട രാഷ്ട്രീയ നേതാവായിരുന്നു ഗാന്ധിജി. സർവ ധർമ്മ സമഭാവന എന്ന ആശയം ഈ പ്രതിലോമ ശക്തികളെ നേരിടുന്നതിനാണ് ഗാന്ധിജി വിഭാവനം ചെയ്തത്.
ഗാന്ധിജിയും അംബേദ്ക്കറും മാർക്സും നാരായണഗുരുവും ഒക്കെ സ്വീകരിച്ച രാഷ്ട്രീയ മാർഗ്ഗങ്ങൾ പിന്തുടർന്ന് ഇന്ത്യയുടെ സമകാലിക പ്രതിസന്ധിയിൽ ഇടപ്പെടുന്നതിനും കാലാനുസൃതവും ക്രിയാത്മകവുമായ
പദ്ധതികൾ ആവിഷ്‌ക്കരിക്കുന്നതിനുമുള്ള ഒരു പരിശ്രമത്തിന്റെ ഭാഗമായാണ് ഞങ്ങൾ ‘സർവ ധർമ്മ സമഭാവന’ എന്ന പ്രസ്ഥാനം ആരംഭിച്ചിരിക്കുന്നത്. അതിന്റെ തുടർന്നുള്ള പ്രവർത്തനങ്ങളിലേക്ക് താങ്കളെ സവിനയം ക്ഷണിക്കുന്നു.

Facebook Page: https://www.facebook.com/Sarva-Dharma-Samabhavana-575537816173116


Posted

in

by

Tags:

Comments

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.